ഓടം - കൈത്തറി മ്യൂസിയം പയ്യാമ്പലം , കണ്ണൂർ

തറികളുടെയും തിറകളുടെയും നാടായ ഉത്തരകേരളത്തിലെ ചരിത്രനഗരമായ കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന സ്ഥാപനമാണ് നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഓടം-കൈത്തറി മ്യൂസിയം. വസ്ത്രധാരണ പൈതൃകം, വസ്ത്ര നിർമ്മാണ പൈതൃകം എന്നിവയിലൂടെ മനുഷ്യ സംസ്കൃതിയുടെ വളർച്ചയുടെ ഘട്ടങ്ങൾ ആവിഷ്കരിക്കുന്ന ഈ മ്യൂസിയത്തിലെ 10 ഗാലറികൾ മലബാറിന്റെ കൈത്തറി പെരുമയുടെ കഥ പറയുന്നു. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ട പൈതൃക മന്ദിരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

മലബാർ തീരത്തെ കൈത്തറി വസ്ത്ര വ്യാപാരവും തുണിത്തരങ്ങളെ കുറിച്ച് വിനോദസഞ്ചാരികൾ നൽകിയ വിവരണങ്ങൾ ഗാലറിയിൽ ഒരുക്കിയിരിക്കുന്നു. കട്ടനെയ്ത്ത്, വലനെയ്ത്ത്, ഓലമെടയൽ തുടങ്ങിയ ആദ്യകാല കരവിരുതുകളിൽ നിന്ന് എങ്ങനെയാണ് തുണിനെയ്ത്ത് പരിണമിച്ചു ഉണ്ടായതെന്ന് സന്ദർശകർക്ക് അനുഭവവേദ്യമാകുന്നു. കൈത്തറി വിദ്യയുടെ ആധുനികവൽക്കരണത്തിന് ഏറെ സഹായിച്ച   ഓടത്തിന്റെ കണ്ടുപിടിത്തം, ഇന്ത്യൻ വസ്ത്രനിർമ്മിതിയുടെ പ്രത്യേകതകൾ കൈത്തറി വ്യവസായത്തിൽ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമര സ്ഥാപനങ്ങളുടെയും സ്വാധീനം എന്നിവയെല്ലാം വിവിധ ഗ്യാലറികളിൽ അനാവൃതമാകുന്നു. നെയ്ത്ത് തെരുവുകളുടെ ഒരു ത്രിമന ദൃശ്യം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ജാക്വാഡ് തറി പോലുള്ള ആധുനിക തരികളും പ്രദർശിപ്പിച്ചിരിക്കുന്നു.
സ്റ്റാഫ് ഘടന
പദവി എണ്ണം
ഗൈഡ് ലെക്ചറർ 1
ഗ്യാലറി അറ്റൻഡന്റ് 3
ഗാർഡനർ 1
സ്വീപ്പർ 2
നൈറ്റ് വാച്ചർ 1
Image
 • കണ്ണൂർ ടൗണിൽ: എസ് എൻ പാർക്ക് റോഡ് - എസ് എൻ പാർക്ക് - 200 മീറ്റർ ഓടം - കൈത്തറി മ്യൂസിയം മ്യൂസിയം കോമ്പൗണ്ട്
 • കണ്ണൂർ റെയിൽവേ സ്റ്റേഷൻ - 1.5 കിലോമീറ്റർ
 • ന്യൂ ബസ്റ്റാൻഡിൽ നിന്നുള്ള ദൂരം- 2.5 കിലോമീറ്റർ
 • കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നുള്ള ദൂരം 3 കിലോമീറ്റർ
 • കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള ദൂരം 32 കിലോമീറ്റർ
Image
സൂപ്രണ്ട്
ഓടം - കൈത്തറി മ്യൂസിയം,
എസ് എൻ പാർക്കിന് സമീപം
പയ്യാമ്പലം കണ്ണൂർ
ഫോൺ നമ്പർ - 0497 2940620
ഈ മെയിൽ - handloommuseumkannur@gmail.com
Image
Image
Image
Image
Image
Image
Image
Image

കുങ്കിച്ചിറ മ്യൂസിയം

വയനാട് ജില്ലയിൽ  മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട്വില്ലേജിലെ കുഞ്ഞോം എന്ന സ്ഥലത്താണ്കുങ്കിച്ചിറ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പേര്യ ഫോറസ്റ്റ്റേഞ്ചിനോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണിത്. പുരാതന കാലം മുതല്‍ തന്നെ ഇവിടെ സ്ഥിതിചെയ്തിരുന്ന ചിറ കെട്ടി സംരക്ഷിക്കുകയും അതിനോട് ചേര്‍ന്ന് മ്യൂസിയം കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. പ്രധാനകെട്ടിടവും അനുബന്ധകെട്ടിടങ്ങളും ചേര്‍ന്ന 17000 സ്ക്വയര്‍ ഫീറ്റ്വിസ്ത്തിയിലുള്ള കെട്ടിട സമുച്ചയമാണിത്. ചിറയും മ്യൂസിയം കെട്ടിടവും ഉള്‍പ്പെടുന്ന സ്ഥലം ഉദ്ദേശം 4.8 ഏക്കര്‍ മാണ്. 378, 377 സര്‍വ്വെ നമ്പരുകളിലായി 8.11 ഏക്കറോളം സ്ഥലമാണ്നിലവില്‍ മ്യൂസിയം മൃഗശാലാ വകുപ്പ്കൈവശം വെയ്ക്കുന്നത്.

വയനാടിന്റെ ജൈവ വൈവിധ്യവും സാംസ്കാരിക പെരുമയും കൈകാര്യം ചെയ്യുന്ന ഗ്യാലറികളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗോത്ര ജനത ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന വയനാടിന്റെ പൈതൃകം വെളിപ്പെടുത്തുന്നവയാണ് ഇവ. 3 സോണുകളിലായി 15 പവലിയനുകള്‍ മ്യൂസിയത്തിലുണ്ട്. വയനാടെന്ന ഭൂവിഭാഗത്തിന്റെയും അതിലെ ജനതയുടെയും ചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഊരുകള്‍, ഗോത്രവൈദ്യം, ഗോത്രജനതയുടെ പോരാട്ടങ്ങള്‍, ഗോത്രഭാഷ, ഗോത്ര വംശീയഭക്ഷണം, വയനാടിന്റെ ജൈവവൈവിധ്യം തുടങ്ങിയവ വിശദീകരിക്കുന്ന വീഡിയോകള്‍,ഓഡിയോ സെഗ്നെന്റുകള്‍, ഇന്ററാക്ടീവ് പാനലുകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കരകൗശല വസ്തുക്കള്‍, വിത്തിനങ്ങള്‍, ഗോത്രഭവന മാതൃകകള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗ്യാലറിയിലെ വിവരങ്ങള്‍ പങ്കിടുന്നതിനായി തയ്യാറാക്കിയ ആക്ടിവിറ്റി മേഖല നവീനമായ ഒരു ആശയമാണ്. മ്യൂസിയത്തിലെ പ്രധാനപ്പെട്ട എലമെന്റായ ഗോത്ര ജനതയുടെ ജീവിതം ആവിഷ്കരിക്കുന്ന ടെറാക്കോട്ട പാനല്‍ കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാനലായി കണക്കാക്കുന്നു.
സ്റ്റാഫ് ഘടന
പദവി എണ്ണം
ക്യുറേറ്റര്‍ 1
ഗൈഡ്ലക്ചറര്‍ 1
ഗ്യാലറി അറ്റന്റന്റ് 2
ഓഫീസ്അറ്റന്റന്റ് 1
ഗാര്‍ഡനര്‍ 2
സ്വീപ്പര്‍ 1
സാനിറ്റേഷന്‍ വര്‍ക്കര്‍ 1
ഗാര്‍ഡ് 2
നൈറ്റ്വാച്ചര്‍ 1
Image
Image
 • കോഴിക്കോടു നിന്ന് 82 കി.മീ.
  (കോഴിക്കോട്-കുറ്റ്യാടി-തൊട്ടില്‍പ്പാലം-നിരവില്‍പ്പുഴ--കുഞ്ഞോം.)
 • കല്‍പ്പറ്റയില്‍ നിന്ന് 43 കി.മീ.
  (കല്‍പ്പറ്റ-പടിഞ്ഞാറത്തറ-തരുവണ-വെള്ളമുണ്ട-കോറോം-നിരവില്‍പ്പുഴ-കുഞ്ഞോം.)
 • മാനന്തവാടിയില്‍ നിന്ന് 25 കി.മീ.
  (മാനന്തവാടി-മലബാര്‍ ഹില്‍ ഹൈവേ വഴി മക്കിയാട്-കോറോം-നിരവില്‍പ്പുഴ- കുഞ്ഞോം)
Image
സൂപ്രണ്ട്
കുങ്കിച്ചിറ മ്യൂസിയം കുഞ്ഞോം, തൊണ്ടർനാട്, വയനാട്, കേരളം-670644
ഫോൺ നമ്പർ- 9142830329
Email – kunkichiramuseumwayanad@gmail.com
Image
Image
Image
Image
Image
Image

Right To Information Act

Directorate of Museum & Zoo, Thiruvananthapuram

State Public Information Officer

Smt. Sabitha Bai

Administrative officer

Phone: 0471 - 2316275 
Fax :0471 - 2318294  
E-mail :  museumzoo@gmail.com
State Museum & Zoo, Thrissur

State Public Information Officer

Sri. Anilkumar TV

Superintendent 

Phone  : 0487 - 2333056
Fax      : 0487 - 2333056  
E-mail  : statemuseumandzoo@gmail.com
V.K. Krishna Menon Museum and Art Gallery, Kozhikode

State Public Information Officer

Sri. P.S. Priyarajan

Superintendent

Phone : 0495 - 2381253
Fax     : 0495 - 2381253
Email  : artgallery.krishnamenonmuseum@gmail.com   

സർക്കാർ ഉത്തരവുകൾ

No's GO No Subject Date Pdf
1 Go(Ms) No. 8/2020/CADS TVM dtd 14/2/2021 സാംസ്കാരിക കാര്യ വകുപ്പ് - പുരാവസ്തു , പുരാരേഖാ, മ്യൂസിയം വകുപ്പ് - മ്യൂസിയങ്ങളിലെയും സ്മാരകങ്ങളിലെയും സന്ദർശനം നിബന്ധനകൾ പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു 14/02/2021
2 Go(P) No. 28/2019/FIN TVM dtd 8/3/2019 സേവന നിരക്കുകൾക്കായുള്ള പുതുക്കിയ ഓർഡറുകൾ 27/02/2019
3 Go(Rt) No. 292/2019/CAD TVM dtd 5/7/2019 മ്യൂസിയം, മൃഗശാല വകുപ്പിലെ ഇൻഫർമേഷൻ സെന്റർ വഴി വിൽക്കുന്ന പ്രസിദ്ധീകരണങ്ങളുടെയും മൃഗശാലകളുടെയും വിൽപ്പന നിരക്കുകൾ. 05/07/2019
4 Go(P) No. 9/89/CAD TVM dtd 1/3/1989 കേരള സർക്കാർ സാംസ്കാരിക കാര്യ (ബി) വകുപ്പ് വിജ്ഞാപനം 01/03/1989
5 Go(P) No 11/88/CAD TVM dtd 16/5/1988 കേരള സർക്കാർ സാംസ്കാരിക കാര്യ (ബി) വകുപ്പ് വിജ്ഞാപനം 2 16/05/1988

Education and Planning Section

Museums and Zoological Garden are important scientific and cultural institutions to be dealt with Education, Research, Outreach exhibitions, capacity building of volunteers etc. Dissemination of scientific understanding of the Natural history as well as Heritage collections and Research is one of the most integral mission of the Museums and Zoos Department.
Image
Image
Image

Trivandrum Zoo Bird Monitoring

Volunteering is a fantastic way for the students and public to become part of the Museum Zoo team and sharing the vital work of saving species from extinction. The time and talents of the volunteers will be diverse, a dedicated team could help in creating a wilder, healthier, more colourful world.

Thiruvananthapuram Zoo Bird Monitoring Team is one of the most active on- going volunteer-based activity in the Department. This monitoring activity was started in August 2022 as part of the Onam Bird count, and is held twice in a month under the leadership of TNHM Superintendent. At present, the team is Out reach pattom thanu pillai Competitions conducting surveys and updating their findings in e-bird app. The volunteers from WWF, Wildlife Consultant & Herpetologist Dr. Sujith V Gopalan and A K Shivakumar is currently extending their support for the programme.
Accordion Title
The Museum Library situated in the Museums and Zoo campus has been one of the oldest and valuable libraries in Kerala, where a number of very rare books and manuscripts published during the last three centuries are kept for reference, along with the books published recently. This library is used by the staff of Museums and Zoo, students and teachers from colleges, research scholars from within the State as well as outside and innovative public alike. The library has valuable and very rare books published centuries back which are not available in any other libraries.
Image